പാം ഓയിലിന്റെ ഒഴുക്കേറുമ്പോൾ പോക്കറ്റ് ചോർച്ച കുറയുമോ?

HIGHLIGHTS
  • ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി നിരോധനം നീക്കുന്നതു നമ്മുടെ പോക്കറ്റ് ചോർച്ച തടയുമോ?
palm-oil
SHARE

ഭക്ഷ്യ എണ്ണയുടെ വില ലോകമെമ്പാടും വർഷങ്ങളായി ഉയർന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ക്യാനഡയിലെയും, അർജന്റീനയിലെയും ഭക്ഷ്യഎണ്ണയുടെ ഉൽപ്പാദനം കുറഞ്ഞിരുന്നു. എന്നാൽ ചൈനയിലെയും,തെക്ക് കിഴക്കൻ ഏഷ്യയിലെയും പോലെ  പല രാജ്യങ്ങളിലും പുനരുപയോഗ ഡീസൽ പദ്ധതികളും ബയോ ഡീസൽ പ്ലാന്റുകളും വഴി ജൈവ ഇന്ധന പ്രവർത്തനങ്ങളിലേക്കുള്ള നിക്ഷേപം കൂട്ടിയത് വീണ്ടും ഭക്ഷ്യ എണ്ണയുടെ ഡിമാൻഡ് കൂട്ടിയിരുന്നു. സൂര്യകാന്തി എണ്ണയുടെ പ്രധാന ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്റെയും ഉൽപ്പാദനവും കയറ്റുമതിയും യുദ്ധം തുടങ്ങിയതിനു ശേഷം തടസ്സപ്പെട്ടതും ആഗോളതലത്തിൽ ഭക്ഷ്യ എണ്ണ  ക്ഷാമം രൂക്ഷമാക്കി.

അതിനിടയ്ക്കാണ് ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി പെട്ടെന്ന് നിറുത്തിയത്. പൂഴ്ത്തിവെപ്പും, കൃത്രിമ ഡിമാൻഡ് സൃഷ്ടിക്കലും, വിലകൂട്ടലുമെല്ലാം ഈ നിരോധനത്തിന് പിന്നിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. തങ്ങളുടെ വരുമാനം വെട്ടിക്കുറച്ച പാമോയിൽ കയറ്റുമതി നിരോധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്തോനേഷ്യൻ ചെറുകിട കർഷകർ തലസ്ഥാനമായ ജക്കാർത്തയിലും, മറ്റു ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തിരുന്നു. ഇതുകൂടാതെ ഇൻഡോനേഷ്യയിലെ സംഭരണ ടാങ്കുകളെല്ലാം നിറഞ്ഞു കവിയുന്നുവെന്ന  കാരണവും പാം ഓയിൽ  കയറ്റുമതി നിരോധനം നീക്കുവാൻ സർക്കാർ നിർബന്ധിതരായി. തിങ്കളാഴ്ച മുതൽ കയറ്റുമതി  പുനരാരംഭിക്കുമെന്ന പ്രസ്താവനയുണ്ട്. 

എങ്ങനെ നമ്മുടെ പോക്കറ്റിനെ ബാധിക്കും?

palm-oil

നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളിലും 50 ശതമാനത്തോളം പാം ഓയിൽ അടങ്ങിയിരിക്കുന്നുണ്ടെന്നു അറിയുമ്പോഴാണ് നിരോധനത്തിന്റെയും അത് നീക്കിയതിന്റെയും സാമ്പത്തികവശം  മനസിലാകുകയുള്ളൂ. ഷാംപൂ, ക്രീമുകൾ, ലിപ്സ്റ്റിക്ക്, മറ്റ് സൗന്ദര്യ വർധക വസ്തുക്കൾ, ഐസ് ക്രീം, പാചക എണ്ണ,  നൂഡിൽസ്, സോപ്പ്, ബിസ്ക്കറ്റ്, ചോക്‌ളേറ്റ് തുടങ്ങി ഒട്ടനവധി സാധനങ്ങൾക്ക് പാം ഓയിൽ നേരിട്ടോ അല്ലെങ്കിൽ അതിന്റെ  ഉപോല്പന്നങ്ങളോ ഉപയോഗിക്കുന്നുണ്ട്. ഈ വസ്തുക്കളുടെയെല്ലാം  വില അടുത്തകാലത്തായി ഉയരുകയും ചെയ്തിരുന്നു. പാം ഓയിൽ സാധാരണ രീതിയിൽ ലഭ്യമാകുന്നതോടെ ഇവയുടെയെല്ലാം ഉത്പാദനച്ചെലവ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അത് ഇവയുടെ വിലകളിലും പ്രതിഫലിച്ചേക്കാം. ഭക്ഷ്യ എണ്ണ  വില എല്ലാ മേഖലയെയും ബാധിക്കുന്നതിനാൽ പണപ്പെരുപ്പം കൂട്ടുന്നതിനും കാരണമായി.  ഇന്തോനേഷ്യയുടെ പാം ഓയിൽ കയറ്റുമതി നിരോധനം മാറ്റിയത് മൂലം നമ്മുടെ  ഹോട്ടലുകളിലെ ഭക്ഷണം മുതൽ ബിസ്കറ്റുകൾക്കു വരെ ഇനിയും വില ഉയരാതെ പിടിച്ചുനിർത്താൻ സർക്കാരിനായേക്കും.

English Summary : Indonesia Removes Ban on Palmoil Export

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA