ADVERTISEMENT

ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന നേട്ടത്തേക്കാൾ കൂടുതൽ തരുന്ന ചില കമ്പനി സ്ഥിര നിക്ഷേപങ്ങളെ (CFD ) പരിചയപ്പെടുത്തുന്നു. 

കമ്പനി സ്ഥിര നിക്ഷേപം ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമാണ്. റിസർവ് ബാങ്കിന്റെ നിയന്ത്രണവും കമ്പനി നിയമത്തിന്റെ നിയന്ത്രണവും കൂടിയാകുമ്പോൾ നിക്ഷേപത്തിന് ഇരട്ടപ്പൂട്ട് ആയി.

ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് ലിമിറ്റഡ്

വാർഷിക പലിശയും നേട്ടവും 7.50% മുതൽ 8.26% വരെ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 0.40 % അധിക നേട്ടം നൽകുന്നു.  റേറ്റിങ് ഏജൻസിയായ ICRA നൽകുന്ന MAA റേറ്റിങ് ഉള്ള സ്ഥിര നിക്ഷേപമാണിത്. ഈ റേറ്റിങ് പ്രകാരം താരതമ്യേന ക്രെഡിറ്റ് റിസ്ക് കുറവും ക്രെഡിറ്റ് ക്വാളിറ്റി ഉയർന്നതുമാണ്. ഒരു വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ സ്കീമുകൾ ലഭ്യമാണ്.

ഹൗസിങ് ആന്റ് അർബൻ ഡെവലപ്പ്മെന്റ് കോർപറേഷൻ ( ഹഡ്കോ )

നേട്ടം 7.25% മുതൽ 7.50 % വരെ. ആദായ നികുതിനിയമത്തിലെ വകുപ്പ് 80 c പ്രകാരം നികുതി ഇളവുണ്ട്. ലോൺ സൗകര്യവും നോമിനേഷൻ സൗകര്യവുമുണ്ട്. ICRA നൽകുന്ന AAA റേറ്റിങ് ഉണ്ട്. നിക്ഷേപിക്കാൻ ഏറ്റവും സുരക്ഷിതം, സമയ ബന്ധിതമായ സേവനങ്ങളും സെറ്റിൽമെന്റും എന്നെല്ലാമാണ് ഈ റേറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

മുത്തൂറ്റ് കാപിറ്റൽ

സ്ഥിര നിക്ഷേപത്തിന് 7.75% മുതൽ 8% വരെ നേട്ടം നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 0.25% അധിക നേട്ടമുണ്ട്. ലോൺ സൗകര്യമുണ്ട്. CRISIL റേറ്റിങ് FAAA ആണ്.  നിക്ഷേപത്തിന് വളരെ ഉയർന്ന സുരക്ഷയാണ് ഈ റേറ്റിങ് പ്രകാരം സൂചിപ്പിക്കുന്നത്. കൂടാതെ മുതലും പലിശയും കൃത്യമായി അതാത് സമയത്ത് തന്നെ നൽകുന്നു എന്നും റേറ്റിങ് പ്രകാരം മനസിലാകുന്നു.

ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ

1.1000 രൂപ മുതൽ മുകളിലേക്ക് ആയിരത്തിന്റെ ഗുണിതങ്ങളായി കമ്പനി സ്ഥിര നിക്ഷേപങ്ങളിൽ പണം ഇടാം.

2. പ്രതിമാസം, ത്രൈമാസം, അർധ വാർഷികം, വാർഷികം എന്നീ അടിസ്ഥാനത്തിൽ പലിശ ലഭിക്കും

3. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.

4. വിപണിയിലെ മാറ്റത്തിന് പലിശ നിരക്കും വിധേയപ്പെട്ടിരിക്കുന്നു

5. അംഗീകൃതമായ റേറ്റിങ് ഏജൻസികളുടെ  മികച്ച റേറ്റിങ് ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാവൂ.

6. കാലാവധിയെത്തും മുമ്പേ പിൻവലിക്കുകയാണെങ്കിൽ ഉയർന്ന പിഴ കൊടുക്കേണ്ടിവരും

7. പലിശ 5000 രൂപയിൽ കൂടിയാൽ ടി.ഡി.എസ് ബാധകം.

8. ഇഷ്ടമുള്ള കാലയളവ് തിരഞ്ഞെടുത്ത് നിക്ഷേപിക്കാം

9. ക്യു മുലേറ്റീവ്, നോൺ ക്യുമുലേറ്റീവ് രീതിയിൽ പലിശ നൽകുന്നു.

10. മികച്ച പ്രവർത്തന ചരിത്രവും തുടർച്ചയായി ലാഭകരമായി പ്രവർത്തിക്കുന്നതുമായ കമ്പനികൾ നിക്ഷേപത്തിന് തിരഞ്ഞെടുക്കുക.

11. പണം തിരിച്ചു കൊടുക്കുന്നതിൽ കൃത്യതയുള്ള കമ്പനിയാണോ എന്നു കൂടി പരിശോധിക്കണം.

ആർക്കെല്ലാം നിക്ഷേപിക്കാം

ഇന്ത്യൻ പൗരന്മാരായ വ്യക്തികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേറ്റുകൾ, ക്ളബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, സഹകരണ സംഘങ്ങൾ, സൊസൈറ്റികൾ എന്നിവക്കെല്ലാം കമ്പനി സി.എഫ്.ഡികളിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്.

Engliah Summary : How to Make More Benefit from Company FDs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com