സ്വര്‍ണ വിലയിൽ ഇന്ന് മാറ്റമില്ല

HIGHLIGHTS
  • ഗ്രാമിന് 4,715 രൂപ
gold1
SHARE

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,715 രൂപയിലും പവന് 37,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു.ഒരാഴ്ചക്കുള്ളിൽ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു. ഈ മാസത്തെ  ഏറ്റവും കൂടിയ നിരക്ക് മെയ്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില മെയ്‌ 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡും, ഡോളറും മുന്നേറാതെ നിന്നത് സ്വർണത്തിന് അനുകൂലമായി. സ്വർണം അടുത്ത കുതിപ്പിന് തയാറെടുക്കുകയാണ്.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA