സംസ്ഥാനത്ത് സ്വർണ വില പിന്നെയും ഉയർന്നു
Mail This Article
×
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ഈ മാസത്തെ എറ്റവും ഉയർന്ന വില. ഏറ്റവും കുറഞ്ഞ സ്വർണവില മെയ് 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. ഒരാഴ്ചക്കിടയിൽ പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 2.8%ൽ താഴെ ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.