ADVERTISEMENT

സ്വർണത്തിന്റെ പരിശുദ്ധി മുതൽ പ്രവാസികൾക്ക് പ്രതീക്ഷ പകരുന്ന യുഎഇയിലെ മാറിയ തൊഴിൽ സാഹചര്യം വരെ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ഇന്നു മുതൽ നമ്മെ ബാധിക്കുന്നത്. അവയേതൊക്കെ  എന്നു നോക്കാം

∙എസ് ബി ഐ ഭാവന വായ്പ

എസ് ബി ഐയുടെ പുതുക്കിയ ഭാവന വായ്പ പലിശ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

∙ആക്സിസ് ബാങ്ക് സേവിങ്സ് അക്കൗണ്ട് 

അക്കൗണ്ടിൽ സൂക്ഷിക്കേണ്ട പ്രതിമാസ ബാലൻസ് 15000 രൂപയിൽ നിന്നും 25000 രൂപയായി വർധിപ്പിച്ചു. ഗ്രാമ പ്രദേശങ്ങളിലും, നഗരങ്ങളിലും ഇത് വ്യത്യാസമുണ്ട്

∙ഗോൾഡ് ഹാൾമാർക്കിങ് 

ജൂൺ 1 മുതൽ 916 ഹാൾമാർക്കിങ് ആഭരണങ്ങൾ മാത്രമേ ജ്വല്ലറികളിൽ വിൽക്കാനാകൂ. 14 കാരറ്റ് മുതൽ 24 കാരറ്റ് വരെയുള്ള എല്ലാ ആഭരണങ്ങൾക്കും ഇതു ബാധകം

തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം 

1000 സി സി യിൽ കൂടാത്ത സ്വകാര്യ കാറുകൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസിന്റെ വാർഷിക നിരക്ക് 2094 രൂപയാക്കി. 1000 സി സി ക്കും, 1500 സി സി ക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 3416 രൂപയാക്കി ഉയർത്തി. 1500 സി സി ക്കു മുകളിൽ എൻജിൻ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങൾക്ക് പ്രീമിയം 7897 രൂപയാണ്. 

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് 

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഇടപാടുകൾക്ക്‌ ഇനി മുതൽ പണം ഈടാക്കും. ഓരോ മാസത്തിലെയും ആദ്യ മൂന്ന് ഇടപാടുകൾ സൗജന്യമായിരിക്കും. അതിനു ശേഷം 20 രൂപയും ജി എസ് ടി യും ഇടപാടുകൾക്ക് അനുസരിച്ച് ഈടാക്കും.

യുഎഇയിലെ തൊഴിൽ സാഹചര്യം

യു എ ഇ വ്യവസായ വാണിജ്യ രംഗങ്ങളിലെ നിയന്ത്രണങ്ങൾ ജൂൺ മുതൽ നീക്കുന്നു. യു എ ഇ യിൽ ഇനി വിദേശ പൗരന്മാർക്ക് സമ്പൂർണ ഉടമസ്ഥതയിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാം. കമ്പനി നിയമങ്ങളിലും വിസാ നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 1105 വ്യവസായ വാണിജ്യ വ്യാപാര മേഖലകളിൽ ഏതൊരു വിദേശ പൗരനും സ്വന്തം സ്ഥാപനം റജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങാം. മലയാളികൾ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ അനന്തസാധ്യതകൾ സ്വപ്നം കാണുന്നവർക്ക്  സുവർണ്ണാവസരമാണിത്.

English Summary : Know These Financial Changes from June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com