ADVERTISEMENT

ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ചെലവ് ചുരുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂചന നൽകുന്നു. ഉല്‍പ്പാദനപരമായ മൂലധന ചെലവുകൾ ഒഴിച്ചുള്ളവ കുറയ്ക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. പണപ്പെരുപ്പം ഇപ്പോഴത്തെ നിരക്കിൽ തുടരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാരിന് കൂടുതൽ പണം ചെലവാക്കാന്‍ താല്പര്യമില്ല. ആഗോള തലത്തിൽ അസംസ്കൃത എണ്ണയുടെയും പാചക എണ്ണയുടെ വിലവർധനവും ഇന്ത്യയിലെ പണപ്പെരുപ്പം കൂടുതൽ വഷളാക്കി. എന്നാൽ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) അസംസ്കൃത എണ്ണയുടെ ഉൽപ്പാദനം കൂട്ടുന്നതോടെ എണ്ണ വില കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ധനകമ്മി കൈകാര്യം ചെയ്യുന്നതിലും സാമ്പത്തിക വളർച്ച നിലനിർത്തുന്നതിലും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും, കറണ്ട് അക്കൗണ്ട് കമ്മി കുറക്കുന്നതിലും ഇന്ത്യക്കു മുൻപിൽ വെല്ലുവിളികളുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്നും റിപ്പോർട്ടിലുണ്ട്. 

ധന കമ്മി 

ഡീസലിന്റെയും, പെട്രോളിന്റെയും തീരുവ വെട്ടികുറച്ചത്‌ കേന്ദ്ര സർക്കാരിന്റെ വരുമാനം കുറയാൻ കാരണമായി. സാമ്പത്തിക വളർച്ചയിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ധനകമ്മി, രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവ് എന്നിവയെല്ലാം ചേർന്ന് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ. ഇതെല്ലാം കൊണ്ടാണ് ഒരു സാമ്പത്തിക തകർച്ച ഒഴിവാക്കാനായി ചെലവ് ചുരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സബ്‌സിഡികൾ, വേതനം  എന്നിവയിലൊന്നും  സർക്കാർ പുതിയ പദ്ധതികൾ തൽക്കലത്തേയ്ക്ക് കൊണ്ടുവരില്ല. വളരെയധികം വെല്ലുവിളികൾ ഉണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ  വിവേകപൂർവമായ സാമ്പത്തിക നയങ്ങൾ മൂലം  ഇന്ത്യയുടെ നില പരുങ്ങലിലാകില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

English Summary: India is Facing Serious Economic Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com