ADVERTISEMENT

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4,775 രൂപയിലും പവന് 38,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജൂൺ 11 മുതൽ 14 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും  പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ  ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ 1840  ഡോളറിൽ ക്രമപ്പെടുന്ന രാജ്യാന്തര സ്വർണ വില പതിയെ മുന്നേറിയേക്കാം. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com