സംസ്ഥാനത്ത് വീണ്ടും വില കുറഞ്ഞ് സ്വർണം
Mail This Article
സംസ്ഥാനത്ത് ബുധനാഴ്ചയും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും കുറവുണ്ടായി. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. രാജ്യാന്തര തലത്തിൽ ഓഹരി വിപണിയിലേക്ക് പണമൊഴുകിയത് ഇന്നലെ സ്വർണത്തിന് വീഴ്ച നൽകി. 1800 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ.
English Summary : Gold Price Today in Kerala