ഡോളറിനെതിരെ 81 വരെയാകാൻ സാധ്യത, രൂപ തകർന്ന് തരിപ്പണമാകുമോ?

HIGHLIGHTS
  • എണ്ണവില ഉയർന്നാൽ കാര്യങ്ങൾ കൈവിട്ടുപോയേക്കും
Money-hand
SHARE

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറയുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണി വിട്ടോടുന്നതും പണപ്പെരുപ്പവും രൂപക്ക് തിരിച്ചടിയായി. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഡോളറിനു 78.39  എന്ന വില നിലവാരത്തിലേക്ക് രൂപ എത്തിയിരുന്നു. ഇന്ന് 78.22ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

അസംസ്കൃത എണ്ണയുടെ വില ഇനിയും ഉയർന്നാൽ ഈ വർഷം അവസാനത്തോടെ  രൂപയുടെ മൂല്യം ഡോളറിനെതിരെ 81 വരെയാകാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ആർ ബി ഐയുടെ കരുതൽ ധനനയവും പണ നയവും മൂലമാണ് രൂപ കുറച്ചെങ്കിലും തകർച്ചയെ അതിജീവിക്കുന്നത്. 2022 അവസാനത്തോടെ രൂപ യു എ ഇ ദിർഹത്തിനെതിരെ 22 രൂപക്ക് മുകളിൽ ആകുമെന്നാണ് ഇപ്പോഴത്തെ പ്രവണതകൾ സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യം കുറയുന്നതോടെ പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്കയക്കുവാൻ താല്പര്യപ്പെടുന്നുണ്ട്. ഇതുമൂലം റിയൽ എസ്റ്റേറ്റിലും, ഓഹരികളിലും, നിക്ഷേപം  കൂടുന്നതിനും സാധ്യതയുണ്ട്.

English Summary : Rupee May Go down Further

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS