ADVERTISEMENT

രണ്ടുദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 4,755 രൂപയിലും  പവന് 38,040 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.5% ഉയർന്ന് ഔൺസിന് 1,835.58 ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 1,836.30 ഡോളറിലെത്തി. അതേ സമയം ജി7  യോഗത്തിനെത്തിയ അമേരിക്കയും, കാനഡയും, യുകെയും, ജപ്പാനും റഷ്യൻ സ്വർണത്തിനും നിരോധനം പ്രഖ്യാപിച്ചത് സ്വർണത്തിന് അനുകൂലമായേക്കാം. 1800 ഡോളറിൽ സ്വർണത്തിന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com