പുതിയ തൊഴിൽ നിയമങ്ങൾ വരുമോ? ജൂലൈ ഒന്ന് മുതൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണേ

tax (9)
SHARE

ജൂലൈ ഒന്ന് മുതൽ നികുതിയിലും ഓഹരി വിപണിയിലും മാറ്റങ്ങൾ  വരുന്നുണ്ട്. തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം  വന്നിട്ടില്ല. ബാങ്കിങ് രംഗത്ത് ഇടപാടുകളിൽ മാറ്റത്തിന് വഴിമരുന്നിട്ടേക്കാവുന്ന കാർഡ് ടോക്കണൈസേഷൻ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒക്ടോബറിലേക്ക് നീട്ടിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതലുള്ള മറ്റ് പ്രധാന മാറ്റങ്ങൾ ഇവയാണ്.

∙ക്രിപ്റ്റോകറൻസി പോലുള്ള വെർച്വൽ ആസ്തികൾക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടി ഡി എസും ജൂലൈ ഒന്ന് മുതൽ ചുമത്തുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

∙പാനും ആധാറും ബന്ധിപ്പിക്കുന്നതിന്റെ സമയ പരിധി കഴിഞ്ഞു പോയതിനാൽ ജൂലൈ ഒന്ന് മുതൽ ഇത് ചെയ്യുന്നതിന് 1000 രൂപ പിഴ കൂടി കൊടുക്കണം. 

∙ടി ഡി എസ് നിയമങ്ങളിൽ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വരും. ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ സൗജന്യ സാമ്പിളുകൾ വരെ ഇതിൽപ്പെടും. 

∙ഡീമാറ്റ് അക്കൗണ്ടുകൾ കൃത്യമായി ടാഗ് ചെയ്യേണ്ടതിന്റെ അവസാന തിയതി ജൂൺ 30  ആണ്. 

∙തൊഴിൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം മുമ്പുണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴും അതിൽ വ്യക്തത വന്നിട്ടില്ല. 

∙ 2022- 23 അനുമാന വര്‍ഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതിന്റെ അവസാന തിയതി ജൂലൈ 31 ആണ്

English Summary : Know These Financial Changes in July

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS