ADVERTISEMENT

ഒരു ഡോളർ വാങ്ങണമെങ്കിൽ 78.91 രൂപ നൽകണമെന്ന അവസ്ഥയാണ് ഇന്ന്. അതായത് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി കുറയുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണി വിട്ടോടുന്നതും, പണപ്പെരുപ്പവും, രൂപക്ക് തിരിച്ചടിയായി. ഇതേ തുടർന്ന് ഡോളറിനു 78.91  എന്ന വില നിലവാരത്തിലേക്ക് രൂപ എത്തിയിരിക്കുകയാണ്.  

മെയ് മുതൽ തകർച്ച തുടർക്കഥ

അസംസ്കൃത എണ്ണയുടെ വില ഇനിയും ഉയർന്നാൽ ഈ വർഷം അവസാനത്തോടെ  രൂപയുടെ മൂല്യം ഡോളറിനെതിരെ 81 വരെയാകാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ആർ ബി ഐയുടെ കരുതൽ ധന നയവും പണ നയവും വിപണിയിലെ ഇടപെടലും  മൂലമാണ് രൂപ കുറച്ചെങ്കിലും തകർച്ചയെ അതിജീവിക്കുന്നത്. മെയ് മാസം മുതൽ രൂപ തുടർച്ചയായി പുതിയ റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങുകയാണ്.

ഇനിയും ഇടിഞ്ഞേക്കും

അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂടുന്നതിനാൽ വീണ്ടും രൂപക്ക് ശോഷണം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇറാനുമേലുള്ള ഉപരോധങ്ങൾ മാറ്റാൻ അമേരിക്ക ശ്രമിക്കുന്നത് വിജയിക്കുകയും, ഇറാൻ എണ്ണ വിതരണം കൂട്ടുകയും ചെയ്‌താൽ അസംസ്‌കൃത  എണ്ണ  വില രാജ്യാന്തര വിപണിയിൽ കുറയുവാൻ സാധ്യതയുണ്ട്. എണ്ണ വില കുറഞ്ഞെങ്കിൽ  മാത്രമേ ഇന്ത്യയിൽ പണപ്പെരുപ്പം പിടിച്ചു നിർത്താനാകൂ. പണപ്പെരുപ്പം കുറഞ്ഞാൽ രൂപയും ശക്തി പ്രാപിക്കും.

English Summary : Rupee is Nose Diving Against Dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com