ഇന്‍കം ടാക്സ് സൈറ്റില്‍ വ്യക്തികള്‍ക്കു ലഭ്യമായ നാല് ഫോമുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഫോം തിരഞ്ഞെടുത്തു റിട്ടേണ്‍ സമര്‍പ്പിക്കുക. തെറ്റായ ഫോം ഉപയോഗിച്ച് ഫയല്‍ ചെയ്താല്‍ റിട്ടേണ്‍ തള്ളാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.
ഏതു ഫോമാണ് നിങ്ങള്ക് അനുയോജ്യം?
ഐടിആര്‍ 1
നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന് ആണെങ്കില്‍,നിങ്ങള്ക് ശമ്പളവരുമാനം, പെന്ഷന്, പലിശ വരുമാനം, ഭാവന വായ്പ പലിശ എന്നിവയാണ് ഉള്ളതെങ്കില്‍ ഐടിഐര്‍ 1 ല്‍ വേണം റിട്ടേണ്‍ സമര്‍പ്പിക്കാന്‍. എന്നാല്‍ പ്രവാസിയായ ഒരാള്‍ക്ക് ഇതുപയോഗിക്കുവാന്‍ സാധിക്കില്ല.
ഐടിആര്‍ 2
മേല്പറഞ്ഞ വരുമാനങ്ങള്‍ക്കു പുറമെ, നിങ്ങള്ക് മൂലധന നേട്ടം കൂടി ഉണ്ടെങ്കില്‍ ഫോം രണ്ട് തിരഞ്ഞെടുക്കണം. മൂലധന നേട്ടം എന്നതില്‍ ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഭൂമി, സ്വര്‍ണം എന്നിവയുടെ വില്പന വഴി ലഭിച്ച ലാഭം ആണ് ഉള്‍പ്പെടുക.. നിങ്ങള്‍ പ്രവാസിയാണെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട്, പ്രവാസി ചിട്ടി – പ്രവാസി ഡിവിഡന്‍ഡ് അക്കൗണ്ട് എന്നിവയില്‍ നിന്ന് ടിഡിഎസ് അഥവാ മുൻകൂര്‍ നികുതി പിടിച്ചിട്ടുണ്ടെങ്കില്‍ ഐടിആര്‍ 2 തിരഞ്ഞെടുക്കണം.
ഐടിആര്‍ 3
ബിസിനസ് / സ്വയം തൊഴില്‍ ചെയ്യുന്നവര്‍, പ്രൊഫഷണലുകള്‍, ഓഹരി വിപണിയില്‍ ഇന്‍ട്രാ ഡേ, അവധി വ്യാപാരം ചെയ്യുന്നവര്‍, ബിസിനസില്‍ പങ്കാളി ആയവര്‍, കമ്പനികളിലെ ഡയറക്റ്റര്‍മാര്‍ തുടങ്ങിയവര്‍ ഫയല്‍ ചെയ്യേണ്ടത് ഇതിലാണ്.
ഐടിആര്‍ 4
ബിസിനസുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് അനുമാനരീതിയില് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്ന ഫോം
നിങ്ങള്‍ പ്രവാസിയാണെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട്, പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്‍ഡ് അക്കൗണ്ട് എന്നിവയില്‍ നിന്ന് ടിഡിഎസ് അഥവാ മുനകൂര്‍ നികുതി പിടിച്ചിട്ടുണ്ടെങ്കില്‍ ഐടിആര്‍ 2 തിരഞ്ഞെടുക്കണം.
English Summary : Different Forms for Income Tax Return Filing