ADVERTISEMENT

സംസ്ഥാനത്ത് രാവിലെ കുതിച്ചുയർന്ന സ്വർണ വില ഉച്ചക്ക് ശേഷം ഇടിഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് നിലവിലെ നിരക്ക്. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും സ്വർണത്തിന് വർധിച്ച് ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് വ്യാപാരം നടന്നത്.

സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തിയതിന്റെ പ്രത്യാഘാതത്തിലാണ് രാവിലെ സ്വർണ വില ഉയർന്നത്.  ഇന്ത്യയിലെ ഉപഭോഗത്തിനായി ഭൂരിഭാഗവും സ്വർണം  ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ വില നിലതെറ്റി താഴോട്ട് പോകുന്നതിനാൽ ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സർക്കാർ അപ്രതീക്ഷിതമായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. 

English Summary : Gold Price decreased in the Afternoon today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com