ADVERTISEMENT

പുതിയ തൊഴിൽ നിയമം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നത് ഇന്നു മുതൽ നിലവിൽ വരില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ലേബർ കോഡുകൾ'  നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാർ വൈകിയേക്കും. ജൂലൈ ഒന്ന് മുതൽ ഇവ നടപ്പിൽ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോഡുകൾ ഒന്നൊന്നായി നടപ്പാക്കുമോ അതോ ഒറ്റയടിക്ക് നടപ്പാക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. 

തൊഴിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ ഇപ്പോഴുള്ള 29 നിയമങ്ങൾക്ക് പകരം കോഡുകൾ നിലവിൽ വരും. 

പുതിയ വേതന  നിയമം നിങ്ങളെ എങ്ങനെ ബാധിക്കും?

വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു 4 പുതിയ ലേബർ കോഡുകൾ നടപ്പിലാക്കുവാനാണ് ഉദ്ദേശിച്ചിരുന്നത്.

പുതിയ വേതന നിയമം അനുസരിച്ച് പ്രവർത്തി സമയം ഒരു ദിവസം 12 മണിക്കൂർ ആക്കുവാൻ സാധ്യതയുണ്ട്.എന്നാൽ മൂന്ന് ദിവസം ഒരു വാരത്തിൽ  അവധി ലഭിക്കുന്ന തരത്തിലേക്ക് മാറാനും സാധ്യതയുണ്ട്. അതായത് ഇത് നടപ്പിലായാൽ  ആഴ്ചയിൽ 4 ദിവസം 12 മണിക്കൂർ ജോലിചെയ്യുന്ന രീതിയായേക്കും.

പി എഫ് 

പുതിയ വേതന നിയമം നടപ്പിലാക്കിയാൽ, ജീവനക്കാരുടെയും, തൊഴിലുടമയുടെയും പി എഫ് സംഭാവനകൾ വർധിക്കും. എന്നാൽ 'ടേക്ക് ഹോം സാലറി' കുറയും. എന്നാൽ വിരമിച്ചശേഷം ലഭിക്കുന്ന തുകയും, ഗ്രാറ്റ്യുവിറ്റിയും കൂടുന്നതിനാൽ വിരമിച്ചശേഷം മെച്ചപ്പെട്ട ജീവിതം നയിക്കാനാകും.

'ഏണ്‍ഡ് ലീവ്' കേസുകളിലാണ് ഏറ്റവും വലിയ മാറ്റം വരാൻ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ വകുപ്പുകൾ ഇപ്പോൾ ഒരു വർഷത്തിൽ 30 അവധികൾ അനുവദിക്കുന്നുണ്ട്. പ്രതിരോധ ജീവനക്കാർക്ക് ഒരു വർഷത്തിൽ 60 അവധികളാണ് അനുവദിക്കുക. നിലവിൽ വിവിധ വകുപ്പുകളിലായി 240 മുതൽ 300 വരെ അവധികളുണ്ട്. 20 വർഷത്തെ സേവനത്തിന് ശേഷം മാത്രമേ ജീവനക്കാർക്ക് ഈ അവധികൾ പണമായി എടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ  പുതിയ  കോഡിൽ അവധികളുടെ എണ്ണം 450 ആയി ഉയർത്തണമെന്ന് ലേബർ യൂണിയനുകൾ  ആവശ്യപ്പെടുന്നു. ശമ്പളത്തെയും പ്രൊവിഡന്റ് ഫണ്ടിനെയും ഗ്രാറ്റുവിറ്റിയെയും ബാധിക്കുന്ന പുതിയ വേതന നിയമങ്ങളെ രാജ്യം മുഴുവൻ ഏറെ ആശങ്കകളോടെയാണ് കാത്തിരിക്കുന്നത്.

English Summary :  Know more about New Labour Law 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com