ADVERTISEMENT

സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വില വർധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന്  4,800 രൂപയും പവന് 38,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 കുറഞ്ഞു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയിലുമാണ് ഇന്നലെ ഉച്ചക്ക് ശേഷം വില പുനക്രമീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ച് ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഇന്നലെ രാവിലെ വില വർധിച്ചത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com