സർക്കാരുദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ആദായനികുതി കുറയ്ക്കാം, ഇപ്പോൾ ഇതു ചെയ്താൽ

HIGHLIGHTS
  • ജൂലൈ 30 ന് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനു മുൻപ് വേണം
online (2)
Image : Shutterstock
SHARE

സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻക്കാർക്കും നല്ലൊരു തുക ആദായനികുതി നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ ഒരു മാർഗമുണ്ട്.  ജൂലൈ 30നു ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനു മുൻപായി10 ഇ എന്ന ഫോം പൂരിപ്പിച്ചുനൽകിയാൽ മതി.

ശമ്പള പരിഷ്ക്കരണത്തെ തുടർന്ന് കുടിശിക ഒന്നിച്ചു കിട്ടിയതോടെ വലിയൊരു തുക ആദായനികുതി ഇനത്തിൽ നൽകേണ്ട അവസ്ഥയിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും. എന്നാൽ മുൻവര്‍ഷങ്ങളിൽ കിട്ടേണ്ട ശമ്പളം ഇപ്പോൾ ഒന്നിച്ചു കിട്ടിയതാണ് വരുമാന വർധനയ്ക്ക് കാരണം. അതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആദായനികുതി വകുപ്പിനു സമർപ്പിക്കേണ്ട അപേക്ഷയാണ് 10 ഇ.

വകുപ്പ് 89(1) പ്രകാരമുള്ള കിഴിവ് കണ്ടെത്താനും അതു കുറയ്ക്കാനുമുള്ള ഫോമാണ് 10E. കുടിശിക അടക്കമുളള  വരുമാനത്തിനും  കുടിശിക ഇല്ലാതെ അതായത് വർഷങ്ങളിൽ ശമ്പളം ലഭിച്ചിരുന്നുവെങ്കിൽ കിട്ടുമായിരുന്ന വരുമാനത്തിനും (cash base ലും accrual base ലും)  നികുതി കണക്കാക്കും. കുടിശ്ശിക അടക്കമുള്ള വരുമാനത്തിനു അധികമായി അടച്ച തുക വകുപ്പ് 89(1) പ്രകാരമുള്ള കിഴിവ് ആയി ലഭിക്കാൻ 10E മുൻകൂറായി കൊടുത്താൽ മതി. 

 എപ്പോൾ ഫയൽ ചെയ്യണം?

ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനു മുൻപ് തന്നെ ഫോം നമ്പർ 10E സമർപ്പിക്കണം. എങ്കിലേ വകുപ്പ് 89 (1) പ്രകാരമുള്ള കിഴിവിനു അർഹത ലഭിക്കൂ. അതായത് ജൂലൈയിൽ ടാക്സ് റിട്ടേണ്‍ സമർപ്പിക്കും മുന്‍പ് ഈ ഫോം നൽകിയിരിക്കണം.

എങ്ങനെ ചെയ്യണം?

ഇൻകം ടാക്‌സ് വെബ്സൈറ്റിൽ ലോഗിൻ ചെയ്തു "e-File" എടുക്കുക.  അതിലെ  "Income Tax Forms" ലെ "File Income Tax Forms " തിരഞ്ഞെടുക്കുക. അവിടെ രണ്ടാമത്തെ മെനു " Persons without Business/Professional Income" ത്തിൽ ഫോം നമ്പർ 10E കാണാം. അല്ലെങ്കിൽ മുകളിൽ വലതു വശത്തുള്ള "Search" ബട്ടണിൽ 10E എന്ന് സെർച്ച് ചെയ്ത് ഇതെടുക്കാം. 

∙ഫോം 10E തിരഞ്ഞെടുത്തു file now കൊടുക്കുക. 

∙Assessment Year 2022-’23 സിലക്ട് ചെയ്യുക. 

∙"Arrears Salary/ Family  Pension" സിലക്ട് ചെയ്തു continue കൊടുക്കുക. 

∙"Personal Information" നിൽ പേര്, പാൻ നമ്പർ, അഡ്രസ് എന്നിവ വന്നിട്ടുണ്ടാകും.

∙അത് "save ചെയ്തു continue കൊടുക്കുക.

∙അടുത്ത ഭാഗം ആയ "Arrears Salary/ Family  Pension" എന്ന ഭാഗത്ത് 2021 -’22 സാമ്പത്തിക വർഷത്തെ വിവരങ്ങൾ കൊടുക്കുക. 

∙മുൻ വർഷങ്ങളിലെ വിവരങ്ങൾ "Add Details" എന്ന ബട്ടൺ ഉപയോഗിച്ച് ഓരോ വർഷത്തെയും പ്രത്യേകം കൊടുക്കുക.   

∙ശേഷം verification എന്നതിൽ പോയി everify ചെയ്തുകൊണ്ട് ഫോം സമർപ്പിക്കാം. 

English Summary : How to Submit form 10 E for Tax Deduction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS