ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന്  4,810 രൂപയിലും പവന് 38,480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു.ജൂലൈ 1ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ലോകമെങ്ങും ഓഹരിവിപണികളിലുണ്ടാകുന്ന ചാഞ്ചാട്ടവും  ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും സംസ്ഥാനത്തെ സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. ഒപ്പം സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തിയതും സ്വർണവില ഉയർന്നേക്കാൻ കാരണമാകും. അതേ സമയം അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറുന്നത് രാജ്യാന്തര സ്വർണ വിലയിൽ ഇടിവുണ്ടാക്കിയേക്കാം. 

English Summary : Gold Price Increased Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com