ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വില വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമാണ് ഇന്ന് രേഖപെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയായ  ഗ്രാമിന് 4,685 രൂപയിലും പവന് 37,480 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. 

 

വ്യാഴാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞാണ് ഈ വിലയിലേക്കെത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,810 രൂപയും പവന് 38,480 രൂപയുമാണ്.അതേ സമയം തുടർച്ചയായി വില ഇടിഞ്ഞതിനു ശേഷമുള്ള വില വർധന പ്രതിക്ഷ ഉളവാക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ജൂലൈ 5 ന് ശേഷം സംസ്ഥാനത്തെ വിപണി തുടർച്ചയായി വിലയിടുന്ന പ്രവണതയാണ്  നേരിട്ടത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണ വില എത്തി. പിന്നീട് വില തുടരെ ഇടിയുകയായിരുന്നു. ഒരാഴ്ച കൊണ്ട് 920 രൂപ ഇടിഞ്ഞു.

 

English Summary: Gold Price Increased Today In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com