ADVERTISEMENT

തുടർച്ചയായ ഇടിവിന് ശേഷം വ്യാഴാഴ്ച സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,670 രൂപയിലും പവന് 37,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,680 രൂപയിലും  പവന് 37,440 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. തുടർച്ചയായുള്ള  വിലയിടിവിന് ശേഷമുള്ള വർധനയിൽ പ്രതീക്ഷ ഉണ്ടെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ വീണ്ടും 3 % കടന്ന് മുന്നേറിയത് സ്വർണത്തിന് ക്ഷീണമായെങ്കിലും 1700 ഡോളറിൽ പിന്തുണ നേടി തിരിച്ചു കയറിയ സ്വർണം മുന്നേറ്റ പ്രതീക്ഷയിലാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com