ADVERTISEMENT

സാക്ഷരത ഏറ്റവും കൂടുതലുള്ള മലയാളികൾക്കിടയിലാണ് ഏറ്റവും കൂടുതൽ സാമ്പത്തിക തട്ടിപ്പുകളുണ്ടാകുന്നതും. ഇതിനെതിരെ ബോധവൽക്കരണം നടത്താനുള്ള ശ്രമങ്ങൾ തുടക്കം മുതൽ പ്രാധാന്യത്തോടെ നൽകേണ്ടതുണ്ട്. ഇസാഫ് സാമ്പത്തിക ബോധവൽക്കരണത്തിനുള്ള ഇടപെടലുകൾ തുടക്കം മുതൽ വളരെ പ്രാധാന്യത്തോടെ ചെയ്യുന്നുണ്ടെന്ന് കേരളത്തിലെ ഏക സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോൾ തോമസ് പറയുന്നു.  ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കായപ്പോൾ ഇക്കാര്യത്തിൽ മുൻഗണന വർധിച്ചു.

നബാർഡിന്റെ പിന്തുണ

സാധാരണക്കാരും മുതിർന്ന പൗരന്മാരും കുട്ടികളും എല്ലാം സാമ്പത്തിക അവബോധം നൽകുന്നവരുടെ പരിധിയിൽ വരുന്നു. നബാർഡിന്റെ പിന്തുണയോടെയാണ് ഇസാഫ് ഇത് നടപ്പാക്കുന്നത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള പൊതുബോധവൽക്കരണം, പേഴ്സണൽ ഫിനാൻസ് മാനേജ്മെന്റ്, വായ്പയുടെ വിവിധ വശങ്ങൾ, വായ്പ എടുക്കുമ്പോഴും തിരിച്ചടയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഇസാഫിന്റെ 50 ലക്ഷം വരുന്ന സ്ത്രീ അംഗങ്ങൾക്ക് അറിയാം. അവരുടെ ക്രെഡിറ്റ്സ്കോർ നിലനിർത്താനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുണ്ട്.

സുസ്ഥിര സാമ്പത്തിക വികസന പരിപാടി

അടുത്ത ഘട്ടമായി  നബാർഡിന്റെ  തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ സഹായത്തോടെ സംസ്ഥാനത്തെ 300 പഞ്ചായത്തുകളിൽ ഭരണ സമിതി അംഗങ്ങൾക്ക് പ്രാദേശിക  സുസ്ഥിര സാമ്പത്തിക വികസന പരിപാടി എന്നപേരിൽ പരിശീലന പദ്ധതി നടത്തുന്നുണ്ട്. പ്രാദേശിക വികസനത്തിനായി പഞ്ചായത്തുകൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നതാണ് നോക്കുന്നത്. 

അടുത്ത ഘട്ടത്തിൽ ബാങ്കിന്റെ ശാഖകളിൽ ഡിജിറ്റൽ സാമ്പത്തിക ബോധവൽക്കരണം ആരംഭിക്കും. ബാങ്കിൽ ഡിജിറ്റൽ ബാങ്ക് മിത്ര എന്ന വിഭാഗമാരംഭിച്ച് ഇടപാടുകാരെ ഡിജിറ്റൽ ബാങ്കിങും മൊബൈൽ ബാങ്കിങുമൊക്കെ ഉപയോഗിക്കാനും തട്ടിപ്പ് വരുന്ന വഴികളെ കുറിച്ച് പറഞ്ഞു മനസിലാക്കാനുമൊക്കെ അവസരമുണ്ടാകും.

English Summaty : The Financial Literacy Awareness Initiatives of ESAF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com