സംസ്ഥാനത്ത് വീണ്ടും കുത്തനെ കൂടി സ്വർണ വില

INDIA-ECONOMY-JEWELLERY
(File Photo by NOAH SEELAM / AFP)
SHARE

സംസ്ഥാനത്ത് വീണ്ടും കുത്തനെ കൂടി സ്വർണ വില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലും വ്യാഴാഴ്ച വ്യാപാരം നടന്നതിന് ശേഷമാണ് ഇന്നലെ വില വർധന ഉണ്ടായത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ചു.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,810 രൂപയും പവന് 38,480 രൂപയുമാണ്. അതേസമയം സംസ്ഥാനത്തെ സ്വർണ വില ഏകീകരിക്കാൻ ഉള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഓരോ ദിവസത്തെയും രാജ്യാന്തരവിലയും ബാങ്ക് നിരക്കുകളും മുംബൈ നിരക്കും പരിഗണിച്ച്‌ രൂപയുടെ വിനിമയനിരക്ക് അടിസ്ഥാനത്തിലാണ് ദിനം പ്രതിയുള്ള  സ്വര്‍ണവില നിശ്ചയിക്കുന്നത്. എന്നാൽ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയിൽ നിന്ന് വ്യത്യസ്ഥമായി ,ചില ജ്വല്ലറികള്‍ വില താഴ്ത്തി വില്‍ക്കുന്നതോടെ വരുന്ന ആശങ്ക പരിഹരിക്കാനാണ്  ചര്‍ച്ച.

English Summary: Gold price today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}