ADVERTISEMENT

മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 35 രൂപ നിരക്കിലും പവന് 280 രൂപ നിരക്കിലുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,655 രൂപയും പവന് 37,240 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും  പവന് 36,800 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡിന്റെ പലിശ നിരക്കുയർത്തൽ തീരുമാനങ്ങൾ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയേക്കാവുന്നത് സ്വർണത്തിന് ക്ഷീണമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com