റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ പിഴ പലവിധം

HIGHLIGHTS
  • മൊത്തം നികുതി ബാധ്യത 10,000 രൂപയോ കൂടുതലോ ആണെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം.
itr2
SHARE

റിട്ടേൺ വൈകി കൊടുക്കുമ്പോൾ, നികുതി അടയ്ക്കാൻ ഉണ്ടെങ്കിൽ, വകുപ്പ്  234 എ പ്രകാരം, ആ നികുതിയിന്മേൽ പ്രതിമാസം 1% പിഴപ്പലിശ ഈടാക്കും. സാധാരണ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്കുശേഷം വരുന്ന മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്നതു വരെയുള്ള കാലയളവാണ് ഇതിനായി കണക്കാക്കുക. അതായത് ഇത്തരത്തിൽ നികുതി കൊടുക്കാനുണ്ടെങ്കിൽ വ്യക്തിഗത നികുതിദായകരെ സംബന്ധിച്ച് ഓഗസ്റ്റ് മുതൽ റിട്ടേൺ കൊടുക്കുന്ന മാസം വരെ പലിശ കൊടുക്കണം.

നികുതി മുൻകൂറായി  അടയ്ക്കണം

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യത 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങൾ മുൻകൂർ നികുതി അടയ്ക്കണം. നികുതിദായകൻ തന്റെ നികുതി ബാധ്യത കണക്കാക്കി സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് പതിനഞ്ചോടെ  മുൻകൂർ നികുതി അടയ്ക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ അഥവാ നികുതിദായകൻ അടച്ച മുൻകൂർ നികുതി, മൊത്തം നികുതി ബാധ്യതയുടെ 90%ൽ കുറവാണെങ്കിൽ, വകുപ്പ് 234 ബി പ്രകാരം, ഏപ്രിൽ മുതൽ റിട്ടേൺ സമർപ്പിക്കുന്ന മാസം വരെ പ്രതിമാസം 1% പലിശ കൊടുക്കണം. 

ഇതിനു പുറമെ, വകുപ്പ് 234 സി പ്രകാരം, നികുതിയുടെ തവണ വൈകിയതിനുള്ള പലിശയും വരും. നികുതിദായകർ ഒരു സാമ്പത്തിക വർഷം അടയ്ക്കാനുള്ള മൊത്തം നികുതി ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിങ്ങനെ 4 തവണകളായി അടയ്ക്കേണ്ടതുണ്ട്. മൊത്തം നികുതിബാധ്യതയുടെ യഥാക്രമം 15, 45, 75, 100 ശതമാനമാണ് ഈ തവണകൾ. എന്നാൽ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ബിസിനസ് വരുമാനം ഇല്ലാത്ത മുതിർന്ന പൗരന്മാർക്ക് മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നികുതി അടയ്ക്കുമ്പോൾ പിഴപ്പലിശ സ്വയം കണക്കാക്കി നികുതിയോടൊപ്പം അടയ്ക്കേണ്ടതുണ്ട്. 

വൈകിയ റിട്ടേണിനു പിഴ 

വൈകിയ റിട്ടേണിലെ മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപയും പിഴ അടയ്ക്കേണ്ടിവരും. എന്നാൽ വരുമാനം 5 ലക്ഷം രൂപയ്ക്കു മുകളിൽ ആണെങ്കിൽ പിഴ 5000 രൂപയാണ്. 

നഷ്ടം തട്ടിക്കിഴിക്കാൻ ആകില്ല

റിട്ടേൺ വൈകി സമർപ്പിച്ചാൽ ദീർഘകാല മൂലധനവർധന നഷ്ടമോ വ്യാപാര നഷ്ടമോ വരുംകാല ലാഭവുമായി തട്ടിക്കിഴിക്കാൻ ആകില്ല. അനുവദനീയമായ സമയത്തിനു ശേഷം ഒരു ദിവസം വൈകിയാലും ഇതുതന്നെയാണു സ്ഥിതി. അതുപോലെ റിട്ടേൺ വൈകിയാൽ തിരികെ ലഭിക്കാനുള്ള നികുതിയും വൈകും.

റിട്ടേൺ സമർപ്പിക്കാവുന്ന അവസാന തിയതി

2021-22 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ 2022 ഡിസംബർ 31നു ശേഷം നികുതിദായകനു സ്വമേധയാ സമർപ്പിക്കാനാകില്ല. അതുപോലെ റിട്ടേൺ സമർപ്പിച്ച ശേഷം അതിലെന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ തിരുത്തി റിട്ടേൺ പുനർസമർപ്പിക്കാനുള്ള അവസാന തീയതിയും ഈ വർഷം ഡിസംബർ 31 വരെ മാത്രമാണ്. എന്നാൽ അതിനു മുൻപായി നികുതി നിർണയ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടാൽ പുനർസമർപ്പിക്കാൻ ആവില്ല.

ലേഖകൻ ചാർട്ടേഡ് അക്കൗണ്ടന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മുൻ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

English Summary : You will be Fined if not Submit Income Tax Return on Time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}