ADVERTISEMENT

രണ്ട് ദിവസം ഇടിഞ്ഞു നിന്നതിനു ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ആണ് വ്യാഴാഴ്ച  വർധിച്ചത്. ഇതോടെ ഗ്രാമിന് 4,680 രൂപയും പവന്  37,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും  കുറഞ്ഞ്  ഗ്രാമിന് 4,645 രൂപയിലും പവന് 37,160 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും  പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും  പവന് 36,800 രൂപയുമാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് നിരക്ക് വര്‍ധനവ് ഇനി വരുന്ന പോളിസി മീറ്റിങ്ങുകളിൽ കുറയുമെന്ന സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നിഷേധിച്ചത് സ്വർണത്തിന് അനുകൂലമായി. ഫെഡ് പ്രഖ്യാപനങ്ങൾക്ക് ശേഷം സ്വർണം മുന്നേറ്റം നേടി.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com