സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു

gold-shop
SHARE

സംസ്ഥാനത്ത് വീണ്ടും ഉയർന്നു സ്വർണ വില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രണ്ട് വിലയായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഗ്രാമിന് 4,680 രൂപയിലും പവന്  37,440 രൂപയിലും വ്യാപാരം നടന്ന ശേഷം ഉച്ചക്ക് വില പുനക്രമീകരിക്കുകയായിരുന്നു. ഗ്രാമിന് 30 രൂപയും പവന്  240 രൂപയും വർധിച്ചു ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഉച്ചക്ക് ശേഷം വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 600 രൂപയുടെ വർധന രേഖപ്പെടുത്തി.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്ക് വര്‍ധനവ് ഇനി വരുന്ന പോളിസി മീറ്റിങ്ങുകളിൽ കുറയുമെന്ന ജെറോം പവലിന്റെ സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നിഷേധിച്ചത് സ്വർണത്തിന് അനുകൂലമായി. ഫെഡ് പ്രഖ്യാപനങ്ങൾക്ക് ശേഷം സ്വർണം മുന്നേറ്റം നേടി.

English Summary: Gold price increased today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}