മഴക്കെടുതികൾക്കിടയിലും സംസ്ഥാനത്ത് ചൊവാഴ്ച സ്വർണ വില ഉയർന്നു

gold3
SHARE

സംസ്ഥാനത്ത് മഴക്കെടുതികൾ രൂക്ഷമാകുന്നതിനിടയിലും സ്വർണ വില വർധിച്ചു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണ വില ഉയർന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,735  രൂപയും പവന് 37,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന്  4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജൂലൈ മാസത്തിന്റെ അവസാനം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് പുതിയ  മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞത്. അതേ സമയം രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡിലെ വീഴ്ച സ്വർണത്തിന് വീണ്ടും അനുകൂലമായിട്ടുണ്ട്. 1800 ഡോളറിലെ പ്രതിരോധം സ്വർണം മറികടന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}