ഇന്ത്യയെ മാന്ദ്യം തൊടില്ലെന്ന് നിർമല സീതാരാമൻ

HIGHLIGHTS
  • കൂടിയ പണപ്പെരുപ്പവും, കുറഞ്ഞ ഡിമാൻഡും വീണ്ടും മാന്ദ്യ ഭയം കൂട്ടുന്നു
nirmala-sitaraman-6
SHARE

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യത പൂജ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ പല ഏഷ്യൻ സമ്പദ് വ്യവസ്ഥകൾക്കും പ്രശ്നങ്ങളുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണയുടെയും ഊർജത്തിന്റെയും വില കുതിച്ചുയരുന്നത് ലോകത്തെ മിക്കവാറും എല്ലാ സമ്പദ്‌വ്യവസ്ഥകളെയും പ്രതികൂലമായി ബാധിച്ചു. ഇത് മൂലം എല്ലാ രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചു. മഹാമാരിക്ക് ശേഷം ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുണ്ടായ പണപ്പെരുപ്പവും, കുറഞ്ഞ ഡിമാൻഡും വീണ്ടും മാന്ദ്യ ഭയം കൂട്ടുകയാണ്. ആഗോളതലത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതകളില്ലെന്ന് ബ്ലൂംബെർഗ് സാമ്പത്തിക വിദഗ്ധർ നടത്തിയ സർവേയും വ്യക്തമാക്കുന്നുണ്ട്. അമേരിക്കയിൽ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 40 ശതമാനവും, യൂറോപ്പിൽ 55 ശതമാനവുമാണ്. ഏഷ്യൻ സമ്പദ് വ്യവസ്ഥകളാണ് പൊതുവെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. 

Graph-2

English SUmmary : Recession will not Affect India , Nirmala Sitaraman Said

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}