ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ വിലയിൽ നിന്നുമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയും രേഖപ്പെടുത്തി. ഇന്നലെ സംസ്ഥാനത്ത് രണ്ട് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 35 രൂപയും പവന് 280 വർധിച്ചു ഗ്രാമിന് 4,750 രൂപയിലും പവന് 38,000 രൂപയിലും രാവിലെ വ്യാപാരം നടന്ന ശേഷം ഉച്ചക്ക് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു  ഗ്രാമിന് 4775 രൂപയിലും പവന് 38,200 രൂപയിലുമാണ് വില പുനക്രമീകരിച്ചത്.

ഇന്നലെ മാത്രം പവന് വർധിച്ചത് 480 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 2.7%ൽ ക്രമപ്പെടുന്നതും, ചൈനയുടെ തായ്‌വാൻ അധിനിവേശ ഭീതിയും സ്വർണത്തിന് അനുകൂലമാണ്. 1800 ഡോളർ കടന്ന രാജ്യാന്തര സ്വർണ വിലയുടെ അടുത്ത പ്രതിരോധം 1818 ഡോളറിലാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com