ആദായനികുതി : ഇ വെരിഫൈ ചെയ്യാനുള്ള സമയപരിധി ഇനി 30 ദിവസം മാത്രം!

HIGHLIGHTS
  • സ്പീഡ് പോസ്റ്റ് ആയി ലഭിക്കുന്നവ മാത്രമേ സ്വീകരിക്കൂ.
tax (4)
SHARE

ഇനി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇ വെരിഫിക്കേഷൻ/ഹാർഡ് കോപ്പി സമർപ്പിക്കാനുള്ള സമയപരിധി 30 ദിവസമായി പരിമിതപ്പെടുത്തി. നേരത്തെ ഇത് 120 ദിവസം വരെയായിരുന്നു. ആഗസ്റ്റ് 1 മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വന്നിട്ടുള്ളത്.

സമയപരിധിക്കുള്ളിൽ അതായത് ജൂലൈ 31നുള്ളിൽ റിട്ടേൺ ഫയൽ ചെയ്തവർക്ക് ഇ വെരിഫൈ ചെയ്യാൻ  ITR V ഫോം ബാംഗ്ലൂർക്ക് അയച്ചു കൊടുക്കാൻ 120 ദിവസത്തെ സമയം ലഭിക്കും. ആഗസ്റ്റ് 1 മുതൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ്  പുതിയ നിയമം ബാധകം. ആധാർ OTP വഴിയോ EVC ജനറേറ്റ് ചെയ്തോ ഇവെരിഫിക്കേഷൻ പൂർത്തിയാക്കാം .ഇതിനു കഴിയാത്തവർക്ക് ITR V ഡൗൺലോഡുചെയ്ത് ബാംഗ്ലൂർക്ക് അയച്ചുകൊടുക്കാം. ഇനി മുതൽ സാധാരണ തപാലിൽ ലഭിക്കുന്ന ITR V സ്വീകരിക്കില്ല. സ്പീഡ് പോസ്റ്റ് ആയി ലഭിക്കുന്നവ മാത്രമേ സ്വീകരിക്കൂ.

നിശ്ചിത സമയ പരിധിക്കുള്ളിൽ ഇ വെരിഫൈ ചെയ്യുന്ന റിട്ടേണുകൾ സമർപ്പിച്ച തീയതിയിൽ തന്നെ  ഫയൽ ചെയ്തതായി കണക്കാക്കും. എന്നാൽ നിശ്ചിത ദിവസത്തിനു ശേഷം ഇ വെരിഫിക്കേഷൻ നടത്തിയാൽ  ആ ദിവസം റിട്ടേൺ ഫയൽ ചെയ്തതതായി മാത്രമേ കണക്കാക്കൂ. അതിനാൽ താമസിച്ച് ഇ വെരിഫൈ ചെയ്യുന്നവർക്ക് ലേറ്റ് ഫീയും പലിശയും നൽകേണ്ടി വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് ഇ വെരിഫിക്കേഷൻ നടത്താത്തവർ എത്രയും വേഗം അത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

English Summary : Know These Things about E Verification of Incpme Tax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}