ADVERTISEMENT

വിമാന ടിക്കറ്റും ട്രെയിൻ–ബസ് ടിക്കറ്റുകളുമൊക്കെ ബുക്ക് ചെയ്തിട്ട് പിന്നെ ക്യാന്‍സൽ ചെയ്യുമ്പോൾ ഇനി മുതൽ ജി എസ് ടി ഈടാക്കും. 'ക്യാൻസലേഷൻ ചാർജ്' ഉള്ള സേവനങ്ങൾക്ക്‌ മാത്രമാണ് ഇത് ബാധകമാകുക. 'ക്യാൻസലേഷൻ ചാർജ് ' സേവനത്തിന്റെ കീഴിൽ വരുന്നത് കൊണ്ടാണ് ജി എസ് ടി ഈടാക്കുവാൻ തീരുമാനിച്ചത് എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ബുക്ക് ചെയ്ത ശേഷം അത് ക്യാൻസൽ ചെയ്യുമ്പോഴും ജി എസ് ടി കൂടി നൽകണം. വിനോദ പരിപാടികൾക്ക് ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോഴും ക്യാൻസലേഷൻ ചാർജ് ഉണ്ടെങ്കിൽ അതിന്റെ കൂടെ ജി എസ് ടി പിടിക്കും. ക്യാൻസലേഷൻ ചാർജ് ഇല്ലെങ്കിൽ ജി എസ് ടി നൽകേണ്ട. പക്ഷെ ഒരുവിധം എല്ലാ സേവനങ്ങൾക്കും  ഇപ്പോൾ ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നുണ്ട്. ക്യാൻസലേഷൻ തുകയുടെ നിശ്ചിത ശതമാനമാണ്‌ ജി എസ് ടി. ഉദാഹരണത്തിന് ഒരാൾ ഒരു ഫസ്റ്റ് എ സി ട്രയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ അതിനു ക്യാൻസലേഷൻ ഫീ ആയി  240 രൂപ നൽകണം. അതിന്റെ കൂടെ 5 ശതമാനം ജി എസ് ടി കൂടെ ചേർക്കുമ്പോൾ 240 രൂപയുടെ 5 ശതമാനം 12 രൂപ കൂടി നൽകണം. ദൈനംദിന ജീവിതത്തിൽ എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യത്തിന് കൂടി കേന്ദ്ര സർക്കാർ അങ്ങനെ ജി എസ് ടി ഏർപ്പെടുത്തിയിരിക്കുകയാണ്.

English Summary : GST is Applicable for Cancellation Charges also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com