ADVERTISEMENT

സംസ്ഥാനത്ത് വ്യാഴാഴ്ച  സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ സ്വർണ വില കുത്തനെ ഉയരുകയും പിന്നീട് രണ്ട് തവണ വിലയിടിയുകയും ചെയ്തിരുന്നു. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ചു ഗ്രാമിന് 4,860 രൂപയിലും  പവന്  38,880 രൂപയിലും രാവിലെ വില രേഖപ്പെടുത്തിയ ശേഷം വില പുനക്രമികരിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,760 രൂപയിലും പവന് 38,080 രൂപയിലും തുടർന്ന ശേഷം  ഉച്ചക്ക്  വീണ്ടും വില കുറയ്ക്കുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുമാണ് രണ്ടാം തവണ കുറഞ്ഞത്. ഇന്നലെ ആകെ കുറഞ്ഞത് 480 രൂപയാണ്. രാജ്യാന്തര വിപണിയിൽ പണപ്പെരുപ്പത്തിനൊപ്പം ബോണ്ടും വീഴുന്നത് സ്വർണത്തിന് അനുകൂലമാണ്.1800 ഡോളറിലെ പിന്തുണ നഷ്ടമായാൽ സ്വർണം താഴേക്കിറങ്ങിയേക്കാം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com