സർക്കാർ ജീവനക്കാരുടെ ആ അടവ് ഇനി നടക്കില്ല!

HIGHLIGHTS
  • പരമാവധി അവധി 5 വർഷത്തേക്കു ചുരുക്കി
ofice
SHARE

നാട്ടിൽ സാമാന്യം കൊള്ളാവുന്ന ഒരു സർക്കാർ ജോലി സമ്പാദിക്കുക. പത്തോ ഇരുപതോ വർഷം അവധിയെടുത്ത് വിദേശത്തേക്ക് പറക്കുക. അവിടെ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുക. അല്ലെങ്കിൽ കുടുംബവുമൊത്ത് സുഖജീവിതം നയിക്കുക.നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുക. എല്ലാം കഴിഞ്ഞ് ജീവിത സായാഹ്നത്തിൽ നാട്ടിൽ തിരിച്ചെത്തിയാൽ പഴയ സർക്കാർ ജോലിയിൽ പ്രവേശിച്ച് പെൻഷൻ പറ്റി വിരമിക്കാം. കാര്യങ്ങൾ എത്ര സുന്ദരം, ഏറെ സുരക്ഷിതം! പക്ഷേ ആ അടവ് ഇനി ഇവിടെ നടക്കില്ല.

തൊഴിലന്വേഷകർക്ക് ആശ്വാസം

രാജ്യത്തിന് അകത്തോ പുറത്തോ മറ്റു ജോലികൾ ചെയ്യാനും ജീവിത പങ്കാളിക്കൊപ്പം താമസിക്കാനും സർക്കാർ ജീവനക്കാർക്ക് അനുവദിക്കാവുന്ന ശമ്പളമില്ലാത്ത പരമാവധി അവധി 5 വർഷത്തേക്കു ചുരുക്കി കേരള സേവന ചട്ടം സർക്കാർ ഭേദഗതി ചെയ്തു. നേരത്തെ ഇത് 20 വർഷമായിരുന്നു. 2020 നവംബർ 5 മുതൽ ഉത്തരവിലൂടെ ഭേദഗതി നടപ്പാക്കിയിരുന്നെങ്കിലും നിയമപരമായ നിലനിൽപ്പിനു വേണ്ടിയാണ് ഇപ്പോൾ സർവീസ് ചട്ടം ഭേദഗതി ചെയ്തത്.

ജീവനക്കാർ  വിദേശത്തു ജോലി ചെയ്യുമ്പോൾ നാട്ടിലേക്ക് എത്തിക്കുന്ന വിദേശനാണ്യവും മറ്റും കണക്കിലെടുത്താണ് നേരത്തെ കൂടുതൽ ഇളവ് അനുവദിച്ചിരുന്നത്. ജീവനക്കാരൻ ദീർഘകാല അവധിയെടുക്കുമ്പോൾ ആ തസ്തിക പിന്നീട് ഒഴിഞ്ഞുകിടക്കും. പുതിയ നിയമനം നടത്താറുമില്ല. ലക്ഷക്കണക്കിന് തൊഴിലന്വേഷകർ നമ്മുടെ നാട്ടിലുള്ള പ്പോഴാണ് ചിലരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഈ കടുംകൈ ചെയ്തിരുന്നത്. ഇതിനാണ് ഇപ്പോൾ അറുതി വന്നിരിക്കുന്നത്. ഇനി ഇത് സുന്ദരമായ നടക്കാത്ത സ്വപ്നം മാത്രം!

English Summary : Government Employees Can Take Leave and Go Abroad for Maximum Upto Five Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}