വീണ്ടും വില ഉയർന്ന് സ്വർണം

HIGHLIGHTS
  • ഗ്രാമിന് 40 രൂപ ഉയർന്ന് 4775 രൂപയായി
gold-bars
SHARE

സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷം വെള്ളിയാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന്  4,775 രൂപയും പവന് 38,200 രൂപയുമാണ് നിരക്ക്. ഗ്രാമിന്  4,735 രൂപയും പവന്  37,880 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഈ മാസത്തെ ഏറ്റവും  കൂടിയ നിരക്ക് ആഗസ്ത് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,795 രൂപയും പവന് 38,360 രൂപയുമാണ്. കുറഞ്ഞ നിരക്ക് ആഗസ്ത് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്. അതേസമയംരാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരികെ കയറിയത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. 1800 ഡോളറിലെ പിന്തുണ നഷ്ടമായാൽ 1760 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ മേഖല.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}