ADVERTISEMENT

സർക്കാർ ജീവനക്കാർ ഇനി ശമ്പള പരിഷ്ക്കരണത്തിനായി കാത്തിരിക്കേണ്ട. ശമ്പള കമ്മീഷനെ നിയമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുമില്ല. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുന്നതിന് എട്ടാം ശമ്പളക്കമ്മീഷനെ നിയമിക്കാനുള്ള യാതൊരു നിർദ്ദേശവും സർക്കാറിന്റെ മുന്നിൽ ഇപ്പോൾ ഇല്ല.

പത്തുവർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കാറുള്ളത്. ഇതനുസരിച്ച് 2026 ജനുവരി 1ന്  ശമ്പള പരിഷ്ക്കരണം നടപ്പാക്കണം. അതിനായി എട്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കേണ്ട സമയമാണ്. എന്നാൽ ഈ വിഷയം ഇപ്പോൾ സർക്കാറിന്റെ പരിഗണനയിലില്ല. ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷാമബത്ത കൂട്ടും

അതേ സമയം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ മൂല്യച്യുതി പരിഹരിക്കാൻ ക്ഷാമബത്ത കൂട്ടും. ഓരോ ആറു മാസം കൂടുമ്പോഴും റീട്ടെയ്ൽ പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ക്ഷാമബത്തയിൽ വർദ്ധന വരുത്തുക. നേരത്തെ 2016 ജനുവരി 1നാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിച്ചത്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം 5 വർഷം കൂടുമ്പോഴാണ് പരിഷ്ക്കരിക്കാറുള്ളത്. ഇതനുസരിച്ച് 2024 ജൂലൈ 1മുതൽ പുതുക്കിയ ശമ്പളം ലഭിക്കണം. ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരും കൈക്കൊണ്ടിട്ടില്ല. കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരും ശമ്പള പരിഷ്ക്കരണത്തിനു നേരെ കണ്ണടയ്ക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും.

English Summary : Union Minister Informed that No More Pay Commission from Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com