ADVERTISEMENT

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വിലയിടിഞ്ഞു. ഗ്രാമിന്10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,790 രൂപയിലും പവന് 38,320 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ചൊവ്വാഴ്ച കുറഞ്ഞിരുന്നു. പവന് 80 രൂപയും ഗ്രാമിന്10 രൂപ യും ബുധനാഴ്ച ഇടിഞ്ഞു. ഇതോടെ ഈ ആഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ആഗസ്ത് 13 മുതൽ 15 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,815 രൂപയും പവന് 38,520 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്ത് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വീഴാതെ നിന്നതും, ഓഹരി വിപണിയിലെ ഉത്സാഹവും സ്വർണത്തിന് വീണ്ടും വീഴ്ച നൽകി. 1730 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു. 1800 ഡോളർ സ്വർണത്തിന് ഇനി ശക്തമായ കടമ്പയാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com