ADVERTISEMENT

പണപ്പെരുപ്പം സാധാരണക്കാരുടെ ബജറ്റിനെ ബാധിച്ചു തുടങ്ങിയതോടെ ചെലവ് ചുരുക്കാനുള്ള എല്ലാ മാർഗങ്ങളും പലരും അവലംബിച്ചു തുടങ്ങിയിരിക്കുന്നു. സാധാരണക്കാർ വിലക്കയറ്റം മാനേജ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.

ബ്രാൻഡ് ഇല്ലാത്തവ 

അവശ്യ സാധനങ്ങൾ ഒഴിവാക്കാൻ പറ്റാത്തതിനാൽ വില കുറവുള്ള ബ്രാന്‍ഡുകളിലേക്കും, ബ്രാൻഡ് ഒന്നുമില്ലാതെ ലൂസ് ആയി വിൽക്കുന്നവയിലേക്കും ഉപഭോക്താക്കൾ മാറിയെന്നാണ് കഴിഞ്ഞ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്ണ, ബട്ടർ, വീട് വൃത്തിയാക്കുന്ന ലോഷനുകൾ തുടങ്ങിയവയിലെല്ലാം ബ്രാൻഡ് ഇല്ലാത്ത വിലകുറഞ്ഞവയാണ് കൂടുതൽ ചെലവായത്.

ഇന്ധന വില 

ഇന്ധന വില ഉയർന്നതിനാൽ പൊതുയാത്രാ സൗകര്യങ്ങൾ പലരും കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. അതുപോലെ എൽ പി ജി ക്കു പകരം ഗ്രാമീണ മേഖലയിൽ പലരും പരമ്പരാഗത പാചക ഇന്ധന രീതികളിലേക്കും തിരിച്ചു പോയി. 

ഗുണ നിലവാരം, അളവ് 

ദേശീയ മാധ്യമങ്ങളിലെ സർവേ ഫലങ്ങൾ  അനുസരിച്ച് വില കൂടിയതിനാൽ  ഭക്ഷണ സാധനങ്ങളിൽ  പലരും ഗുണനിലവാരം കുറഞ്ഞ പകരക്കാരെ കണ്ടെത്തുകയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നവയുടെ അളവ് കുറക്കുകയും ചെയ്തു. അതുപോലെ കുട്ടികൾക്ക് സ്ഥിരമായി വാങ്ങിയിരുന്ന ബിസ്കറ്റുകൾക്ക് പകരം വിലകുറഞ്ഞവ വാങ്ങാൻ തുടങ്ങി. 

സവാളയുടെയും തക്കാളിയുടെയും വില കുറഞ്ഞു തുടങ്ങിയതോടെ ഭക്ഷ്യ പണപ്പെരുപ്പം ഇന്ത്യയിൽ ഈ മാസം തണുക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം ഇന്ത്യയിൽ കൂടുതലാണ് എന്ന് പറയുമ്പോഴും, മറ്റു പല രാജ്യങ്ങളെ വെച്ചും ഇന്ത്യയിലെ പണപ്പെരുപ്പത്തോത് കുറഞ്ഞാണ് നിൽക്കുന്നത്. റിസർവ് ബാങ്കിന്റെ പണനയവും സർക്കാരിന്റെ കർശന തീരുമാനങ്ങളും ഇന്ത്യയിലെ പണപ്പെരുപ്പം ഇനിയും  കുറയ്ക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

English Summary : Indians Find Alternetives to Beat Inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com