ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകണമെങ്കിലും വികസനം ഉണ്ടാവണമെങ്കിലും നികുതിയടയ്ക്കണമെന്നും അത് തിരിച്ചറിഞ്ഞ് കടമയായിത്തന്നെ ജനങ്ങൾ ചെയ്യണമെന്നും  ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും ചേർന്നു സംഘടിപ്പിച്ച റെസ്പോൺസിബിൾ ടാക്സ്പേയർ സിറ്റിസൻ മൽസരത്തിന്റെ സമ്മാനവിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് റെസ്പോൺസിബിൾ ടാക്സ്പേയർ സിറ്റിസൻ. പൊതുസമൂഹത്തിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

 

Ahamed
മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ്

മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി ബാലഗോപാൽ വിതരണം ചെയ്തു. ഒരു പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് സമ്മാനം. സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കായിരുന്നു റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരത്തിൽ പങ്കെടുക്കാനവസരം ലഭിച്ചത്. ബില്ലിന്റെ വിശദാംശങ്ങൾ സമർപ്പിച്ചവരിൽ നിന്ന് ഓരോ ആഴ്ചയിലും വിജയികളെ നറുക്കിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.

 

Taxpayer-citizen-contest-award-winners
മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും ചേർന്നു സംഘടിപ്പിച്ച റെസ്പോൺസിബിൾ ടാക്സ്പേയർ സിറ്റിസൻ മൽസരത്തിലെ വിജയികൾ

റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതിയുടെ രണ്ടാംഘട്ടമായ ഗോൾഡ് വിഡിയോ സീരീസിന്റെ ലോഞ്ച് ജിഎസ്ടി അഡീഷനൽ കമ്മിഷണർ കെ. മധു നിർവഹിച്ചു. മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ്, മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് ഏബ്രഹാം, മനോരമ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ‌ ജോവി എം. തേവര, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു.

 

ഇവർ വിജയികൾ

citizen

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പേരാണ് ഒരു പവൻ സ്വർണ നാണയത്തിന് അർഹരായത്. റിസാന ഫസൽ (എറണാകുളം), ടി.എസ് പ്രദീപ് (ഇരിങ്ങാലക്കുട), കുഞ്ഞമ്മ വർഗീസ് (വെണ്ണിക്കുളം), സുഷിൻ (കണ്ണൂർ), ജോഷ്വ നന്ത്യാട്ട് (കോട്ടയം), വിനു കെ. മോഹൻ (ത‍‍ൃശൂർ), ഉഷ വി.ആർ. (വയനാട്), ഗിരീഷ് (ബംഗളൂരു), സാലിഹ് സി.എം. (ഇടുക്കി), ദിവ്യ പി.എസ്. (തൊടുപുഴ), ജാൻസി റിജു (അടൂർ), ബിന്ദു പി. (കൊല്ലം) എന്നിവരാണ് സമ്മാനാർഹർ. 

 

എന്താണ് റെസ്പോൺസിബിൾ സിറ്റിസൻ പദ്ധതി?

 

‌സമൂഹത്തോടു കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ളവരാകാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന സാമൂഹികാവബോധ പരിപാടിയാണ്  റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി. അതിന്റെ ആദ്യഘട്ടമായിരുന്നു ജിഎസ്ടി ബിൽ അടയ്ക്കുന്നത് പ്രോൽസാഹിപ്പിക്കാനുള്ള റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരം. കേരളത്തിന് അകത്തും പുറത്തും നിന്നായി ആയിരക്കണക്കിനു പേരാണ് മൽസരത്തിൽ പങ്കെടുത്തത്.

 

നേര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം

 

ഉത്തരവാദിത്തമുള്ള പൗരന്റെ കടമയാണ് നികുതി അടയ്ക്കുക എന്നത്. നമ്മൾ നൽകുന്ന നികുതി നാടിന്റെയും നമ്മുടെയും വികസനത്തിന്, മുന്നേറ്റത്തിന് അനിവാര്യമാണ്. അതുകൊണ്ടു തന്നെ നമ്മൾ വാങ്ങുന്ന ഓരോ ഉൽ‌പന്നത്തിനും നികുതി അടയ്ക്കുന്നുവെന്ന് ബിൽ കൈപ്പറ്റി ഉറപ്പുവരുത്തുന്നത് ശീലമാക്കണം. ഇത് പ്രോൽസാഹിപ്പിക്കാനാണ് സ്വർണ നാണയം സമ്മാനമൊരുക്കി മനോരമ ഓൺലൈനും മലബാർ ഗോൾഡും കൈകോർത്തത്.

കൂടുതൽ വിവരങ്ങള്‍ക്ക്: www.manoramaonline.com/citizen

 

English Summary: Finance Minister K N Balagopal Distributed Prizes to Responsible Citizen Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com