ADVERTISEMENT

തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ വിപണിയിൽ വിലക്കയറ്റം. ഗ്രാമിന് 25 രൂപ നിരക്കിലും പവന് 200 രൂപ നിരക്കിലുമാണ് ശനിയാഴ്ച വില വർധിച്ചത്. ഇതോടെ ഗ്രാമിന് 4,665 രൂപയും പവന് 37,320 രൂപയും ഇന്ന് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലും വെള്ളിയാഴ്ചയും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും  കുറഞ്ഞ് ഗ്രാമിന്  4,650 രൂപയിലും പവന് 37,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. മൂന്നു ദിവസം ഇടിഞ്ഞു നിന്നതിനു ശേഷമാണ് ഇന്ന് വില വർധിച്ചത്. വിലയില്‍ തുടർച്ചയായ ചാഞ്ചാട്ടമുണ്ടാകുന്നതിനാൽ ഓണവിപണിയിൽ സ്വർണം വാങ്ങുന്നതിൽ ആളുകൾ ആശങ്കയിലാണ്

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com