ADVERTISEMENT

റിട്ടയര്‍മെന്റിനു ശേഷം, അഥവാ വിശ്രമജീവിതത്തിൽ നിത്യച്ചെലവുകള്‍ക്കുള്ള തുക കൃത്യമായി ലഭിക്കുന്ന സംവിധാനമാണ് റിട്ടയര്‍മെന്റ് പ്ലാനിങ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. 

എങ്ങനെ ആവശ്യമായ തുക ഉറപ്പാക്കാം?

പരമ്പരാഗതമായി സ്ഥിരനിക്ഷേപങ്ങളെയാണ് ഇതിനു പലരും ആശ്രയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മികച്ചൊരു മധ്യവർഗ ജീവിതത്തില്‍ നിന്ന് റിട്ടയര്‍മെന്റ് വര്‍ഷങ്ങളിലേക്ക് മാറുമ്പോള്‍ അതേ നിലവാരം പുലര്‍ത്താന്‍ സ്ഥിരനിക്ഷേപ പദ്ധതികളിലൂടെ ലഭിക്കുന്ന തുക മതിയാകില്ല. നിലവിലെ പലിശനിരക്കാണ് കാരണം. പണപ്പെരുപ്പം അഥവാ വിലക്കയറ്റം മൂലം ജീവിതച്ചെലവ് കുതിച്ചുയരുകയും ചെയ്യുന്നു. ഇതെല്ലാം റിട്ടയര്‍മെന്റിന് തയാറെടുക്കുന്നവരെ ആശങ്കപ്പെടുത്തും. മാത്രമല്ല, ജീവനക്കാര്‍ സ്വന്തം റിട്ടയര്‍മെന്റ് ഫണ്ട് സ്വയം കണ്ടെത്തേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 

റിട്ടയര്‍മെന്റ് പ്ലാനിങ്ങിനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്താണ്? അനിശ്ചിതത്വങ്ങളില്‍നിന്നു സംരക്ഷണം നൽകണം, നിക്ഷേപകനു സ്വാതന്ത്ര്യം നല്‍കുന്നതിനോടൊപ്പം എത്ര തുക, എവിടെ നിക്ഷേപിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ബോധ്യമാകുന്നതായിരിക്കണം പദ്ധതി. 

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫ്രീഡം എസ്‌ഐപി 

ഈ പദ്ധതിയില്‍ രണ്ടു ഘട്ടങ്ങളാണുള്ളത്. ഒന്ന്, നിക്ഷേപകന്‍ സോഴ്‌സ് ഫണ്ടുകളില്‍ (ഇക്വിറ്റി ഫണ്ടുകളില്‍) പ്രതിമാസ എസ്‌ഐപിയായി നിക്ഷേപം നടത്തുന്നു. ചുരുങ്ങിയത് എട്ടു വര്‍ഷത്തേക്കും പരമാവധി 15 വര്‍ഷത്തേക്കും തുടരാം. രണ്ടാം ഘട്ടത്തില്‍ എസ്‌ഐപിയിലൂടെ സമാഹരിക്കപ്പെടുന്ന ഈ തുക, നിക്ഷേപകന്‍ റിട്ടയര്‍മെന്റിനോട് അടുക്കുമ്പോള്‍, ഒരു ഡെറ്റ് ഫണ്ടിലേക്കോ ഹൈബ്രിഡ് സ്‌കീമിലേക്കോ മാറ്റപ്പെടുന്നു. 

നിക്ഷേപകന് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ 

പ്ലാനിങി (എസ്ഡബ്ല്യുപി) ലൂടെ പ്രതിമാസമെന്നോണം വരുമാനം ലഭിക്കുന്നു. സോഴ്‌സ് ഫണ്ടിലേക്കു നിക്ഷേപിക്കുന്നതിന്റെ തുടക്കത്തിലുള്ള എസ്‌ഐപി തുകയുടെ ഒരു ഭാഗമായിരിക്കും പ്രതിമാസ എസ്ഡബ്ല്യുപി തുകയായി ലഭിക്കുക. ഉദാഹരണമായി, നിങ്ങള്‍ ആദ്യം തിരഞ്ഞെടുക്കുന്ന എസ്‌ഐപി തുക 10,000 രൂപയാണെന്നു കരുതുക. എട്ടു വര്‍ഷത്തിനു ശേഷം ലഭിക്കുന്ന എസ്ഡബ്ല്യുപി 10,000 തന്നെയായിരിക്കും. 

നിക്ഷേപ കാലാവധി 10 വര്‍ഷമാണെങ്കില്‍ എസ്ഡബ്ല്യുപി എസ്‌ഐപി തുകയുടെ ഒന്നര മടങ്ങായിരിക്കും, അതായത് പ്രതിമാസം 15,000 രൂപ. കാലാവധി 12 വര്‍ഷമാണെങ്കില്‍ എസ്ഡബ്ല്യുപി തുക രണ്ടു മടങ്ങായി ഉയരും, 15 വര്‍ഷമാണെങ്കില്‍ മൂന്നു മടങ്ങായും. അതിനാല്‍, മികച്ചൊരു റിട്ടയര്‍മെന്റ് ഫണ്ടാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഫ്രീഡം എസ്‌ഐപി കാര്യമായ നേട്ടം തരുന്ന ഓപ്ഷനായിരിക്കും.

ലേഖകൻ ഫോര്‍ച്യൂണ്‍ ഇന്‍വെസ്റ്റ്‌മെന്റ് സെന്ററിന്റെ മാനേജിങ് പാർട്ണറാണ്

English Summary : ICICI Prudential Freedom SIP plan will Help You to Plan for Retirement Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com