ADVERTISEMENT

സംസ്ഥാനത്തു വീണ്ടും കുത്തനെ ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ് നിരക്ക്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

 

ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു ഇതോടെ ഗ്രാമിന് 4,640 രൂപയിലും പവന്  37,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു.ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,690 രൂപയും   പവന് 37,520 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം സ്വർണത്തിന് ഇന്നലെ വീണ്ടും വില്പന സമ്മർദ്ദം നൽകി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.4%ൽ ക്രമപ്പെടുന്നത് സ്വർണത്തിന് ആശ്വാസമായേക്കാം.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com