ADVERTISEMENT

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 4,595 രൂപയിലും പവന് 36,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

സെപ്റ്റംബർ 16നും ഇന്നത്തെ നിരക്കിലാണ് വ്യാപാരം നടന്നത്. ഈമാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും  പവന് 37,520 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,663.73 ഡോളർ നിരക്കിലാണ്. അതേ സമയം യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.1% ഉയർന്ന് 1,686.70 ഡോളറിലെത്തി.

1670 ഡോളറിൽ ക്രമപ്പെടുന്ന രാജ്യാന്തര സ്വർണ വില ഇന്ന് 1750 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം ക്രമപ്പെടുന്നതും, അമേരിക്കൻ ഫെഡ് നിരക്കുയർത്തലും ഇന്ന് സ്വർണത്തിന് പ്രധാനമാണ്.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com