ADVERTISEMENT

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ ശ്രദ്ധിക്കുക. നിശ്ചിത ദിവസത്തിനകം പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങിയേക്കും.

ആരെല്ലാം?

2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളെല്ലാം പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കർഷക തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാണ്  പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.

എപ്പോൾ?

2022 സെപ്റ്റംബർ 1 മുതൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു തുടങ്ങി. 2023 ഫെബ്രുവരി 28 നുള്ളിൽ നൽകിയിരിക്കണം. പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപന(പഞ്ചായത്ത് / മുനിസിപ്പാലിറ്റി, കോർപ്പറേഷൻ)ങ്ങളിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

വീഴ്ച വരുത്തിയാൽ

നിർദ്ദിഷ്ട സമയത്തിനുള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാർക്ക് 2023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. എങ്കിലും പിന്നീട് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുന:സ്ഥാപിച്ചു നൽകും. എന്നാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമൂലം തടയപ്പെട്ട കാലത്തെ പെൻഷൻ കുടിശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടാകില്ല.

ഒരു ലക്ഷം രൂപയിൽ കുറവ്

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ പട്ടികയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെ വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാം. ഒപ്പം ഈ വർഷത്തെ ഭൂനികുതി രശീതി, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം.

English Summary : Social Security Pensioners Need to Submit Income Certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com