ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. രണ്ട് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,600 രൂപയിലും  പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയുമാണ്. സെപ്റ്റംബർ 21 നാണ് ഈ വിലയിൽ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും   പവന് 37,520 രൂപയുമാണ്.

 

രാജ്യാന്തര വിപണിയിൽ ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് സ്വർണത്തിനും ക്ഷീണമാണ്. 1640 ഡോളറിലെത്തിയ രാജ്യാന്തര സ്വർണ വില 1620 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് മുന്നേറ്റം ക്രമപ്പെട്ടാൽ സ്വർണം തിരിച്ചു കയറ്റം ആരംഭിച്ചേക്കാം.

 

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com