ADVERTISEMENT

സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ് സ്വർണ വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയും രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നലെ രണ്ട് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.ഗ്രാമിന് 4,600 രൂപയിലും  പവന്  36,800 രൂപയിലുമാണ് രാവിലെ വ്യാപാരം നടന്നത്. ശനിയാഴ്ച മുതൽ ഈ നിരക്കിൽ മാറ്റാമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം ഗ്രാമിന്  20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4,620 രൂപയിലും പവന് 36,960 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന്. സെപ്റ്റംബർ 21 നാണ് ഇതിനു മുൻപ് ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്നത്. ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില സെപ്റ്റംബർ 6ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും  പവന് 37,520 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.91%ൽ എത്തിയത് രാജ്യാന്തര സ്വർണവിലയെ വീണ്ടും തകർത്തു. രണ്ടര വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1633 ഡോളറിലേക്കിറങ്ങിയ രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് മുന്നേറിയാൽ വീണ്ടും വീണേക്കാം. 1620 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു.

English Summary : Gold price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com