ADVERTISEMENT

രാജ്യാന്തര വിപണിയിൽ സ്വർണ വില താഴേക്കാണെങ്കിലും സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. സെപ്റ്റംബർ 16, 21 തീയതികളിലും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില സെപ്റ്റംബർ 6ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ്  0.3% കുറഞ്ഞ് ഔൺസിന് 1,624.81 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2% ഇടിഞ്ഞ് 1,632.4 ഡോളർ നിരക്കിൽ ആയി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4%ലേക്ക് കയറുന്നത് സ്വർണത്തിന് വീണ്ടും വീഴ്ച നൽകി. 1620 ഡോളറിലെ പിന്തുണ നഷ്ടമായാൽ 1600 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ.

English Summary : Gold Price Today in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com