ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 4,665 രൂപയിലും പവന് 37,320 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപയും പവന്  480 രൂപയും വർധിച്ച് ഗ്രാമിന് 4,640  രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാഴാഴ്ച  വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 85 രൂപയും പവന്  680 രൂപയും വർധിച്ചു.

സെപ്തംബർ 1ന് ഒരു പവന് 37,200 രൂപ രേഖപ്പെടുത്തിയ സ്വർണം പിന്നീട് ചാഞ്ചാട്ടം തുടർന്നു. ഓണത്തോട് കൂടി സ്വർണ വിപണി സജീവമായെങ്കിലും രാജ്യാന്തര വിപണിയിയിലെ മാറ്റങ്ങൾ സംസ്ഥാന വിപണിയിലും വിലയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു.  ഈ മാസത്തെ ഏറ്റവും കൂടിയ വില സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,690 രൂപയും  പവന് 37,520 രൂപയുമാണ്. സെപ്റ്റംബര്‍ 16, 21, 27 ,28 തിയതികളിൽ ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയും ആയിരുന്നു വില. പവന് 37,400 രൂപയിലും ഗ്രാമിന് 4675 രൂപനിരക്കിലും സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും കേരളത്തിലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com