ADVERTISEMENT

ഇനി ഒരു ഫോൺ സന്ദേശം മതി, ട്രഷറി ഉദ്യോഗസ്ഥർ പെൻഷൻകാരുടെ /കുടുംബ പെൻഷൻകാരുടെ വീടുകളിലെത്തി മസ്റ്റർ നടപടികൾ പൂർത്തിയാക്കും.80 വയസ്സു കഴിഞ്ഞ കിടപ്പു രോഗികൾക്കാണ് ഇത്തരത്തിലുള്ള വാതിൽപ്പടി സേവനം ലഭ്യമാകുന്നത്.

 

മസ്റ്ററിങിന് പല വഴികൾ

 

ട്രഷറി വഴിയോ ബാങ്ക് വഴിയോ പെൻഷൻ വാങ്ങുന്നവർക്ക് നിലവിൽ മസ്റ്ററിങിനായി താഴെ പറയുന്ന സൗകര്യപ്രദമായ ഏതെങ്കിലും വഴി തിരഞ്ഞെടുക്കാം.

▪️ട്രഷറിയിൽ നേരിട്ട് ഹാജരായി

▪️ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച്

▪️ ജീവൻ പ്രമാൺ പോർട്ടൽ മുഖേന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച്

▪️ postinfo ആപ്പ് ഉപയോഗിച്ച്

ഇത്തരം മാർഗങ്ങങ്ങളിലൂടെ മസ്റ്റർ ചെയ്യാൻ കഴിയാത്ത 80 വയസ്സു കഴിഞ്ഞവരുടെ പെൻഷൻ തടയുന്നതിനു മുമ്പ് ട്രഷറിയിൽ നിന്ന് അറിയിപ്പു ലഭിക്കും. ട്രഷറിയുടെ വിലാസവും  ഫോൺ നമ്പറും ഇ മെയിൽ വിലാസവും കത്തിൽ ഉണ്ടാകും.

 

കിടപ്പു രോഗികൾ ചെയ്യേണ്ടത്

 

ശയ്യാവലംബരായ പെൻഷൻകാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം ട്രഷറി ഓഫീസർക്ക് മറുപടി നൽകണം.തുടർന്ന് ട്രഷറി ഓഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ വീട്ടിൽ എത്തി മസ്റ്ററിങ് പൂർത്തിയാക്കും.ഇതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. കേരളത്തിനു പുറത്ത് താമസിക്കുന്നവർക്ക് ഈ സേവനം ലഭിക്കില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com