ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന്  4,735 രൂപയിലും പവന് 37,880 രൂപയിലുമാണ് വ്യാഴാഴ്ച   വ്യാപാരം നടക്കുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണവില ഈ നിരക്കിൽ എത്തിയത്. ഈ മാസത്തെ  ഏറ്റവും കുറഞ്ഞ വില നവംബർ 4 ന് രേഖപ്പെടുത്തിയ  ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.

 

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ ആണ് പ്രാദേശിക ആഭരണവിപണി വില നിയന്ത്രിക്കുന്നതിൽ പ്രധാന കാരണം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സംസ്ഥാനവിപണിയിലും ചാഞ്ചാട്ടം ആണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാതെ നിന്നത് ഇന്നലെയും സ്വർണത്തിന് 1700 ഡോളറിന് മുകളിൽ ക്ളോസിങ് നൽകി. ഇന്ന് അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും മുന്നേറ്റം പ്രതീക്ഷിക്കുന്നത് സ്വർണത്തിന് ക്ഷീണമായേക്കാം.

 

English Summary: Gold Rate Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com