സംസ്ഥാനത്ത് സ്വർണ വില ഉയർന്നു തന്നെ

HIGHLIGHTS
  • ഗ്രാമിന് 4,875 രൂപയാണ്
goldnew2
SHARE

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഉയർന്ന് വ്യാഴാഴ്ചയാണ് ഈ നിരക്കിൽ സ്വർണവില എത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന് ഗ്രാമിന് 4,800 രൂപയിലും പവന്  8,400 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ചൊവാഴ്ച 600 രൂപ ഇടിഞ്ഞെങ്കിലും അതിനു ശേഷം ഗ്രാമിന് 95 രൂപയുടെയും പവന് 760 രൂപയുടെയും വർധന ഉണ്ടായി.

എന്നാൽ രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരികെ കയറിയത് ഇന്നലെ സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. 1750 ഡോളറിൽ പിന്തുണയുറപ്പിച്ച സ്വർണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS